ഒരോണം കൂടെ എത്തി .
ഡല്‍ഹിയില്‍ ഞങ്ങള്‍ പതിവുപോലെ ഓണത്തിനായി ഒരുങ്ങുകയാണു .ഇവിടുത്തെ ഓണം തിരുവോണ നാളിലല്ല .ഏറ്റവും അടുത്ത ഞായറാഴ്ചയോ അല്ലെങ്കില്‍ തുടര്‍ന്നുള്ള ഞായറാഴ്ചകളിലൊ .ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ ഓണം ആഘോഷിച്ചു തീരാന്‍ മൂന്നു മാസമെന്‍്കിലും എടുക്കും. ഏറ്റവും നീണ്ട ഓണാഘോഷം ഞങ്ങളുടേതായിരിക്കും .(ഗിന്നസ് ബുക്കില്‍ പേരു വരുമോ ?)
ഓണവും ക്രിസ്തുമസും പുതുവര്‍ഷവുമൊക്കെ ആഘോഷിക്കുന്ന ഒരു മറുനാടന്‍ മലയാളി സംഘടനയിലെ അംഗമാണ് ഞാനും .ഇനി ഞാന്‍ പറയാന്‍ പോകുന്ന കഥ യഥാര്ത്തത്തില്‍ നടന്ന സംഭവമായതിനാല്‍ സ്ഥലം വ്യക്തമാക്കുന്നില്ല ;പേരുകളും .
ആറു വര്ഷം മുമ്പു ഒരോണക്കാലം .പതിവുപോലെ ഞങ്ങളും ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചു .കമ്മിറ്റി രൂപീകരിച്ചു .അയ്യര് കണ്‍വീനറും പട്ടരു ജോയിന്റ് കണ്‍വീനറും പിന്നെ പതിനാറു കമ്മിറ്റിക്കാരും (വിവിധ മതക്കാര്‍) വീട് തോറും നടന്നു ഇരുന്നൂറു രൂപ വീതം പിരിച്ചു. തന്നവരെക്കാളധികം തരാത്തവര്‍ (തിന്നവരിലും അധികം തരാത്തവര്‍ )
കള്ള് കണ്ടാല്‍ പള്ളയെയും പിള്ളകളെയും മറക്കുന്ന അയ്യരും പട്ടരും കൂട്ടിനു നായരും പിന്നെ ഏത് കൂടിവരവിനും കള്ള് സ്പോന്‍സര്‍ ചെയ്യുന്ന സത്യക്രിസ്ത്യാനി തമ്പാനും പാചകത്തിന്‍്റെ മേല്നോട്ടമേറ്റെടുത്തു .
ശനിയാഴ്ച്ച വൈകുന്നേരം കലാപരിപാടികളും ഞായറാഴ്ച ഉച്ചക്ക് സദ്യയും അതാണ് പതിവു .
ശനിയാഴ്ച്ച്ച വൈകുന്നേരത്തെ കലാപരിപാടികള്‍ ചില്ലറ കലാപങ്ങളോടെ പര്യവസാനിച്ചു .കലാ(പ)പരിപാടികള്‍ക്ക് ശേഷം മുകള്‍ പറഞ്ഞവര്‍ പാചകക്കാരുടെ മേല്‍നോട്ടം ഏറ്റെടുത്തു .കുറെപ്പേര്‍ ചീട്ടുകളിക്കായി വട്ടം കൂടി, മറ്റൊരു കൂട്ടര് വെറുതെ നുണ പറയാനും കിട്ടിയാല്‍ കള്ളിന്റെ വീതം മോന്താനും അവര്‍ക്ക് ചുറ്റും കുത്തിയിരുന്നു .
കഥ ആരംഭിക്കുകയാണ്. ഉച്ചക്കുമുതലെ" വീശു "തുടങ്ങിയ പട്ടരു നല്ല ഫോമിലായിരുന്നു ,അയ്യര് തുടങ്ങിയതെ ഉള്ളു
തമ്പാനും തോമസും കെ പി പിള്ളയും ഗ്ലാസ്സുകള്‍ നിറച്ചു വിതരണം ചെയ്യുകയാണ്. ഒരു വശത്ത് ചെറുപ്പക്കാരുടെ ഓണപ്പാട്ടും ചിരിയും ബഹളവും കേള്ക്കാം .ഇടക്കിടക്ക് പൂരപ്പാട്ടും
ഇപ്പോള്‍ സമയം മൂന്നു മണിയായി
സാംബാറിന്റെയും രസത്ത്ന്റെയും മണം ആസ്വദിച്ചുകൊന്ടു അയ്യര് ഒരു തൂണില്‍ ചാരി ഇരിപ്പുണ്ട് .പട്ടരെ കാണാനില്ല .ഇടക്കിടയ്ക് കിട്ടുന്ന കള്ളിന്റെ സുഖത്തില്‍ പണിക്കാര്‍ അവരുടെ ജോലി യഥേഷ്ടം തുടരുന്നു .
.ബോധമുള്ളതായി ഇപ്പോള്‍ കുറെ കള്ള് കുപ്പികള്‍ മാത്രമെ ഉള്ളു .അര മണിക്കൂര്‍ കഴിഞ്ഞുകാണും
പട്ടരു പതുക്കെ പതുക്കെ പാചകശാലയിലേക്കു നടന്നു വരുന്നു .ആട്ടത്തിനൊരു അവാര്‍ഡ് കൊടുക്കുകയാണെന്കില്
അത് പട്ടര്‍ക്ക് തന്നെ നിശ്ചയം ."എടാ അയ്യരെ എന്തായെടാ പാചകം " എന്ന് ചോദിച്ചുകൊണ്ടു പട്ടരു അയ്യരുടെ അടുത്തേക്ക് ചെന്നു .ജനറേറ്ററില്‍നിന്നുള്ള വലിയ കേബിളുകള്‍ താഴെക്കിടക്കുന്നത് പാവം പട്ടരറിഞ്ഞില്ല .കാല് തെറ്റി വീണത് സാംബാറിളക്കിക്കൊണ്ട് നിന്ന അയ്യരുടെ ദേഹത്താണെന്നും അയ്യര് മറിഞ്ഞുവീണത് രസം തിളച്ചുകിടന്ന ചരുവത്തിലേക്കാണെന്നും പട്ടരറിഞ്ഞതേയില്ല .........
അതിരാവിലെ ആദ്യമുണര്ന്നത് പട്ടരായിരുന്നു .താനാദ്യം അന്വേഷിച്ചത് അയ്യരെ ആയിരുന്നു
കേട്ടവരെല്ലാം ഞെട്ടിപ്പോയി .ഇന്നലത്തെ സംഭവമൊന്നും പട്ടര്ക്കോര്‍മ്മയില്ല
എന്തായാലും കെട്ടുവിട്ടപ്പോള്‍ പട്ടരു ആശുപത്രിയിലെത്തി അയ്യരെ കണ്ടു .പറയാവുന്നിടവും പറയാന്പറ്റാത്തിടവുമായി പുറകുവശം മുഴുവന്‍ പോള്ളലേറ്റ് കമന്നു കിടക്കുകയായിരുന്നു അയ്യരപ്പോള്‍ .പട്ടരുടെ ഭാഗ്യം ................
പതിവുപോലെ ഞായറാഴ്ച സദ്യ വിളമ്പി ,രുചിയേറിയ വിഭവങ്ങളൂടെ കൂട്ടത്തില്‍ രസവുമുണ്ടായിരുന്നു
തലേ രാത്രി മൂന്നര മണി വരെ ഉറങ്ങാതിരുന്ന ചിലരൊഴികെ എല്ലാവരും ആ നോണ്‍്വെജിറ്റേറിയന്‍ രസം ആസ്വദിച്ചു
ഒരോണം കൂടെ എത്തിക്കഴിഞ്ഞു ,പുതിയ കമ്മീറ്റി രൂപം കൊണ്ടു ,പിരിവും ആരംഭിച്ചു .രസ സമ്പുഷ്ടമായ ഒരു സദ്യക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്
എല്ലാ മലയാളിക്കും ഈ പാവം പ്രവാസിയുടെ ഓണാശംസകള്‍
ജോണ്‍ തിരുവല്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment